SignIn
Kerala Kaumudi Online
Thursday, 25 April 2024 3.53 PM IST

അക്ഷയതൃതീയ: മികച്ച നേട്ടം കൊയ്‌ത് മലബാർ ഗോൾഡ്

malabar-gold

 ഉപഭോക്താക്കളുടെ എണ്ണത്തിലും ആഭരണവില്പനയിലും വൻ വളർച്ച

കോഴിക്കോട്: അക്ഷയതൃതീയ ദിനത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താക്കളുടെ എണ്ണത്തിലും ആഭരണവില്പനയിലും വൻ വളർച്ച. ഇന്ത്യയിലെയും വിദേശത്തെയും ഷോറൂമുകളിലായി 930 കോടി രൂപയുടെ വില്പനയുണ്ടായി.

ഉപഭോക്താക്കൾക്കായുള്ള പ്രത്യേക ഓഫറുകൾ, ഓൺലൈൻ ഓഫറുകൾ, സ്വർണവിലയുടെ അഞ്ചുശതമാനം മുൻകൂർ അടച്ചുള്ള ബുക്കിംഗ് സൗകര്യം എന്നിവയാണ് നേട്ടമായത്. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, സിംഗപ്പൂർ, ഗൾഫ് എന്നിവിടങ്ങളിലും ഷോറൂമുകളിൽ വൻ തിരക്കനുഭവപ്പെട്ടു. ഡയമണ്ട്, ലൈറ്റ്‌വെയിറ്റ് സ്റ്റഡഡ് ആഭരണങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ടായി.

ഉത്തരവാദിത്വപ്പെട്ട ജുവലറി ഗ്രൂപ്പെന്ന നിലയിൽ 100 ശതമാനം വിശ്വസ്തവും സുതാര്യവുമായ സേവനത്തിലൂടെ ഉപഭോക്താക്കളുടെ പ്രിയ ജുവലറിയായി മാറാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഷോറൂമുകളിലെ തിരക്കെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, AKSHAYA TRITIYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.