തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു ഇന്ന് വൈകിട്ട് മൂന്നിന് സംഘടനകളുമായി ചർച്ച നടത്തും. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ചർച്ച.
ടി.ഡി.എഫും, ബി.എം.എസും വെള്ളിയാഴ്ച സൂചനാ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |