കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിൽ ഏപ്രിൽ 28ന് തുടങ്ങിയ മാമ്പഴ മേള സമാപിച്ചു. സമാപന സമ്മേളനത്തിൽ ചലച്ചിത്ര നടൻ മാമുക്കോയ മുഖ്യാതിഥിയായി. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് മാത്യു, അഡ്വ.എം.രാജൻ , ബി.ജയാനന്ത്, പുത്തൂർമഠം ചന്ദ്രൻ, പി.വിക്രമൻ, മാമ്പഴ മേള കൺവീനർ സുന്ദർ രാജലു, എം.അരവിന്ദൻ, സി.രമേശ്, എ.കെ.നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |