SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.14 AM IST

പ്രമുഖർക്കൊപ്പം ഉഷ മോഹൻദാസിന്റെ ആർ. ബാലകൃഷ്‌ണപിള്ള അനുസ്‌മരണം

r-balakrishnapillai-

തിരുവനന്തപുരം: സഹോദരനും എം.എൽ.എയുമായ കെ.ബി. ഗണേശ് കുമാറിനോട് ഇടഞ്ഞ് നിൽക്കുന്ന ഉഷാ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്-ബി വിഭാഗം സംഘടിപ്പിച്ച ആർ. ബാലകൃഷ്ണപിള്ള അനുസ്മരണത്തിൽ പ്രമുഖനേതാക്കളെയെല്ലാം അണിനിരത്തി.

ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാർഷികമാണ് മൂത്തമകളായ ഉഷാ മോഹൻദാസിന്റെ നേതൃത്വത്തിൽ ആചരിച്ചത്. ഗണേശിനെ ഒഴിവാക്കിയ സംസ്ഥാനകമ്മിറ്റി ഇവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അനുസ്‌മരണ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉഷാ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. കെ. മുരളീധരൻ എം.പി, ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, കേരള കോൺഗ്രസ് (ബി) വർക്കിംഗ് ചെയർമാൻ ജോസഫ് എം. പുതുശേരി, കെ. മോഹൻദാസ്, ജില്ലാ പ്രസിഡന്റ് വിളപ്പിൽ റോബിൻസൺ, കൊല്ലം ജില്ലാ പ്രസിഡന്റ് സേതുമാധവൻ പിള്ള, കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വർക്കല അനീഷ്, കുളമല ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: R BALAKRISHNAPILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.