ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഇന്നും നാളെയുമായി കേരളവും തെലങ്കാനയും സന്ദർശിക്കുമെന്ന് സെക്രട്ടറി മഹേന്ദ്ര പാണ്ഡെ അറിയിച്ചു. നാളെ രാവിലെ 10.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന നദ്ദക്ക് പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് 11.20ന് കോഴിക്കോട് ആശീർവാദ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഇന്നുച്ചയ്ക്ക് 12.40ന് ഹൈദരാബാദ് ഷംസാബാദ് വിമാനത്താവളത്തിലെത്തുന്ന നദ്ദക്ക് പ്രവർത്തകർ സ്വീകരണം നൽകും. തുടർന്ന് 3.30ന് സംസ്ഥാന ഭാരവാഹി യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |