കോഴിക്കോട്: മടവൂർ സി.എം.മഖാം ശരീഫ് 32ാം ഉറൂസ് മുബാറക് ഇന്നുമുതൽ 10 വരെ നടക്കും. രാത്രി ഏഴിന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി നേതൃത്വം നൽകും. ആറിന് രാവിലെ 9.30ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ മഖാം സിയാറത്ത് നടക്കും. എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അൽബുഖാരി കാസർകോട് പതാക ഉയർത്തും. ഏഴിന് രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും.
എട്ടിന് വൈകീട്ട് മൂന്നിന് നടക്കുന്ന സ്നേഹ സംഗമം എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് രാത്രി ഏഴിന് ദിക്റ് ദുആ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക റിസർച്ച് സെന്റർ ശിലയിടലും നടക്കും. പത്തിന് രാവിലെ മുതൽ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് മുബാറക് സമാപിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ മൂത്താട്ട് അബ്ദുറഹിമാൻ, ജനറൽ കൺവീനർ വി.സി.റിയാസ് ഖാൻ, ട്രഷറർ യു.വി. മുഹമ്മദ് മൗലവി, ഫൈസൽ ഫൈസി മടവൂർ, ഹാരിസ് അശ്അരി, കെ.പി.ഷമീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |