കുറ്റ്യാടി: മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'തൊഴിൽ എന്റെ അവകാശം'' സംരംഭകത്വ സെമിനാർ നടത്തി. മരുതോങ്കര സാംസ്കാരിക നിലയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന മുപ്പതിലധികം പേർ സെമിനാറിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പി.ബാബുരാജ്, സി.ഡി.എസ് ചെയർപേഴ്സൺ കെ.എം.സതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് കാഞ്ഞിരത്തിങ്കൽ, ടി.പി.അലി, സീമ പാറച്ചാലിൽ, ടി.എൻ.നിഷ, വനജ പട്യാട്ട്, എം.കെ.ജിനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |