തിരുവനന്തപുരം: വികാസ് ഭവനിലും പരിസരത്തുമായി പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് വൈകിട്ട് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാവുന്ന വിധത്തിൽ സർവീസുകൾ ക്രമീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. വികാസ് ഭവന് സമീപം യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ നിന്ന് ബൈപ്പാസ് വഴി സർവീസ് ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി കമ്മിഷനെ അറിയിച്ചു. തിരുവനന്തപുരം സിറ്റി യൂണിറ്റിൽ നിന്നു കൊച്ചുവേളിയിലേക്ക് 14 ട്രിപ്പുകൾ നടത്തുന്നുണ്ടെന്നും വിശദമാക്കി. ഈ സർവീസുകൾ കാര്യക്ഷമമായി നടത്തണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |