തൃശൂർ: മംഗളോദയം പ്രസിന്റെ പുതിയ പ്രവർത്തനകേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയാകും. വി.ടി. ഭട്ടതിരിപ്പാടിന്റെ ഛായാചിത്രം മേയർ എം.കെ. വർഗീസും ചങ്ങമ്പുഴയുടെ ഛായാചിത്രം പി. ബാലചന്ദ്രൻ എം.എൽ.എയും ഇ.എം.എസിന്റെ ഛായാചിത്രം എം.എം. വർഗീസും പ്രേംജിയുടെ ഛായാചിത്രം എം.കെ. കണ്ണനും അനാച്ഛാദനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മംഗളോദയം പ്രസ് സംഘം പ്രസിഡന്റ് കെ. വേണുഗോപാൽ, സെക്രട്ടറി പി.ആർ. രമ്യ, എ.എസ്. കുട്ടി, കെ.ആർ. ഗോപിനാഥ്, എം.ആർ. രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |