SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.07 PM IST

ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർദ്ധന നടപ്പാക്കണം

pension

ന്യൂഡൽഹി:ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ വർദ്ധിപ്പിക്കാനുള്ള ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങൾ നാല് ആഴ്ച്ചയ്‌ക്കകം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പത്ത് വർഷം മുമ്പ് 8-10-2012 ൽ സുപ്രീ കോടതി ഇറക്കിയ ഉത്തരവിൽ, 2004 ഫെബ്രുവരി 4 ന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് മറ്റ് സംസ്ഥാനങ്ങൾക്കും സ്വീകരിക്കാമെന്ന് നിർദ്ദേശിച്ചിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഒറീസ, കേരളം എന്നീ സംസ്ഥാനങ്ങൾ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് അടുത്ത വാദം കേൾക്കുന്ന ദിവസം കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ അടുത്ത തവണ നോക്കാമെന്ന് കോടതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.