ബീജിംഗ് : മരിച്ചെന്ന് കരുതി ബോഡി ബാഗിലാക്കി മോർച്ചറിയിലെത്തിച്ച കൊവിഡ് രോഗിയെ സംസ്കാരത്തിനായി ശ്മശാനത്തിലേക്ക് മാറ്റാനൊരുങ്ങവെ ട്വിസ്റ്റ്.! മൃതദേഹം അനങ്ങുന്നത് നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ ബോഡി ബാഗ് തുറക്കുകയും വൃദ്ധനായ രോഗി ശരിക്കും മരിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ചൈനയിലെ ഷാങ്ങ്ഹായ്യിലെ പുറ്റുവോ ജില്ലയിലെ ഷിൻചാംഗ്സെംഗ് വെൽഫെയർ ആശുപത്രിയിലാണ് സംഭവം. നിലവിൽ കൊവിഡ് കേസുകൾ ഉയരുന്ന ഷാങ്ങ്ഹായ്യിൽ അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ ഈ സംഭവം പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോയും വൈറലായി. സംഭവത്തിൽ ആശുപത്രി അധികൃതർ ക്ഷമാപണം നടത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ആശുപത്രി ഡയറക്ടർ അടക്കം നാല് പേരെ സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |