SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.57 PM IST

വേലുത്തമ്പി ദളവ ജയന്തി ആഘോഷം നാളെ

തിരുവനന്തപുരം: വേലുത്തമ്പിദളവ സ്മാരകകേന്ദ്രം സംഘടിപ്പിക്കുന്ന വേലുത്തമ്പി ദളവയുടെ 275-ാം ജയന്തി ആഘോഷം നാളെ ചിത്രകലാ മണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രത്തിൽ (വലിയവീട്, തലക്കുളം) നടക്കും.രാവിലെ 10ന് വേലുത്തമ്പിദളവ പ്രതിമയിലെ പുഷ്പാർച്ചന ശ്രീശക്തി ശാന്താനന്ദ മഹർഷിയും 10.30ന് അനുസ്മരണ സമ്മേളനം നാഗർകോവിൽ എം.പി വിജയ് വസന്തും 11.30ന് കവി സമ്മേളനം കവി സുദർശനൻ കാർത്തിക പറമ്പിലും ഉദ്ഘാടനം ചെയ്യും.ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം ഡോ.എൻ.രാധാകൃഷ്ണൻ നിർവഹിക്കും. 'കുണ്ടറ വിളംബരം' എന്ന വിഷയത്തിൽ ഡോ.വിളക്കുടി രാജേന്ദ്രനും 'വേലുത്തമ്പി ദളവ ദി ബസ്റ്റ് റൂളർ' എന്ന വിഷയത്തിൽ ചിതറാൽ രാജേഷും പ്രബന്ധങ്ങൾ അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.