പോത്തൻകോട്: സമൂഹത്തിൽ അസഹിഷ്ണതകൾ പുകയുമ്പോൾ ജാതി മതവർഗ വ്യത്യാസമില്ലാത്ത സൗഹൃദത്തിന്റെ നവലോകമാണ് ശാന്തിഗിരി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നവഒലി ജ്യോതിർ ദിനത്തോടനുബന്ധിച്ചു ശാന്തിഗിരി ആശ്രമത്തിൽ നടന്ന സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരുണാകര ഗുരുവിന്റെ പാത പിന്തുടർന്ന് പരസ്പര സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ശാന്തിഗിരി മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അടൂർ പ്രകാശ് എം.പി, ബിലിവേഴ്സ് ചർച്ച ഫാ. മാത്യൂസ് മോർ സിൽവാനിയസ് എപ്പിസ്കോപ്പ, മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് അബ്ദുൾ ഗഫാർ മൗലവി, ശിവഗിരി ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂഷ്മാനന്ദ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, സി.ആർ. മഹേഷ്, പ്രമോദ് നാരായണൻ, ഒ. രാജഗോപാൽ, ആനാവൂർ നാഗപ്പൻ, ആർ.ചന്ദ്രശേഖരൻ, അഡ്വ.പഴകുളം മധു, കെ.പി.ശ്രീകുമാർ, ഡോ.കെ.കെ. മനോജൻ, ബ്രഹ്മകുമാരി സിസ്റ്റർ മിനി, ഡോ.എം.ആർ. തമ്പാൻ, അഡ്വ. തേക്കട അനിൽകുമാർ, ഡോ.വി.സുഭാഷ് ചന്ദ്രബോസ്, ലേഖ കുമാരി, അനിതകുമാരി, എ.അനിൽകുമാർ, അഭിൻദാസ് .എസ് എന്നിവർ സംബന്ധിച്ചു. സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സ്വാഗതവും കെ.രമണൻ കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |