SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.36 AM IST

ആലപ്പുഴ ചാരുംമൂട് സംഘർഷം; സി പി ഐ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

alapuzha

ആലപ്പുഴ: ചാരുംമൂട് സംഘർഷത്തിൽ സി പി ഐ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമടക്കം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്ന് ഹർത്താലാണ്.

ചാരുംമൂടിൽ നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു കോൺഗ്രസ്-സി പി ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. സി പി ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് അടിച്ചു തകർത്തു. സംഘർഷത്തിൽ 12 കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

കോൺഗ്രസ് ബ്ലോക്ക് ഓഫീസ് പ്രസിഡന്റ് ഷറഫുദ്ദീന്റെ വീടിനോട് ചേർന്ന് ഒരു കടമുറി വാടകയ്‌ക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇവിടെ സി പി ഐ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി കൊടി നീക്കി. ഇതോടെ സി പി ഐ പ്രവർത്തകർ ഇവിടെ മറ്റൊരു കൊടി സ്ഥാപിച്ചു. തുടർന്ന് ഇരുവിഭാഗവും സംഘടിച്ചെത്തി കല്ലേറിലും തമ്മിൽ തല്ലിലും കലാശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI CONGRESS CLASH, ALAPPUZHA, POLICE, CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.