ന്യൂഡൽഹി: രാജ്യത്ത് 5.2 ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്. 2022 ഏപ്രിൽ 28 വരെ ഇന്ത്യയിൽ 5.2 ലക്ഷത്തിലധികം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (സിആർഎസ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
രാജ്യത്ത് കഴിഞ്ഞ ദിവസം മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,88,118 ആയി ഉയർന്നു. 31 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 523,920 ആയി.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.07 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 2, 802 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,44,689 ആയി ഉയർന്നു.
അതേസമയം ലോകത്തെ കൊവിഡ് മരണനിരക്ക് ലോകാരോഗ്യ സംഘടന ഇന്ന് പുറത്തുവിടും. ഒന്നര കോടിയോളം പേർ വൈറസ് ബാധ മൂലം മരണമടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |