കൊച്ചി: മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്നാണ് പരാതി. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി എളമക്കര പൊലീസാണ് കേസെടുത്തത്.
യുവ സംവിധായകനെതിരെയാണ് പരാതിയെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. അടുത്തിടെ ഒരു സംവിധായകൻ മഞ്ജുവിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
മഞ്ജു വാര്യരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |