SignIn
Kerala Kaumudi Online
Friday, 19 April 2024 4.00 PM IST

വിജയ് ബാബുവിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്; മൂന്നു ദിവസത്തിനുള്ളിൽ അകത്താകുമെന്ന് കമ്മീഷണർ

vijay-babu

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടി അന്വേഷണ സംഘം. പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി.

ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി പ്രതിയുടെ ഒളിത്താവളം കണ്ടെത്താനാണ് തീരുമാനം. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ പ്രതി ഏതു വിദേശരാജ്യത്തായാലും എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താൻ അവിടത്തെ പൊലീസിന് സാധിക്കും. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു.

തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് മെയിൽ അയച്ചിരുന്നുവെങ്കിലും 19ന് ഹാജരാകാമെന്നായിരുന്നു വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. പ്രതിക്ക് ഇനി സമയം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം,​ കണക്കിൽപ്പെടാത്ത പണം വിജയ് ബാബു സിനിമാനിർമാണമേഖലയിൽ മുടക്കിയതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FILM, VIJAYABABU, METOO, POLICE, INTERPOL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.