SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 AM IST

നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ഇനിമുതൽ ഇ കാർട്ടുകൾ; അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പെന്ന് മേയർ

arya-rajendran

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാർ‌ഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ കാർട്ടുകളുടെ വിതരണോദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഇന്ന് രാവിലെ നഗരസഭ മെയിൻ ഓഫീസിൽ വച്ചായിരുന്നു ഉദ്ഘാടനം. 'ലോ കാർബൺ അനന്തപുരി' എന്ന ലക്ഷ്യത്തിനായി നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതായിരുന്നു ഇ കാർട്ടുകൾ. തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ മേയർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാർഡുകളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാർട്ടുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച "ലോ കാർബൺ അനന്തപുരി" എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവെയ്പ്പ് കൂടി നഗരസഭ നടത്തിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAYOR, ARYA RAJENDRAN, E KART, THIRUVANANTHAPURAM CORPOTRATION, LOW CARBON ANANTHAPURI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.