വർക്കല: ശ്രീനാരായണ ഗുരുധർമ്മ സമാജത്തിന്റെ നേതൃത്വത്തിൽ 68-ാമത് തീർത്ഥയാത്ര 16ന് രാവിലെ 6ന് ശിവഗിരിയിൽ നിന്ന് പുറപ്പെട്ട് 21ന് രാവിലെ 8ന് മടങ്ങിയെത്തും. ഓച്ചിറ , മണ്ണാറശാല, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കാടാമ്പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മുരുഡേശ്വർ, മൂകാംബിക, കുടജാദ്രി, ധർമ്മസ്ഥല, മൈസൂർ വൃന്ദാവനം, ത്രിവേണി സംഗമം, ടിപ്പുവിന്റെ ഖബർ, വാട്ടർഗേറ്റ്, ചാമുണ്ഡി ഹിൽ, മൈസൂർ പാലസ്, സെന്റ്ഫിലോമിന ചർച്ച് എന്നിവിടങ്ങളിലാണ് തീർത്ഥയാത്ര നടത്തുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: 9497848478,9495901993,9846330533,9446363882.