SignIn
Kerala Kaumudi Online
Thursday, 25 April 2024 10.49 AM IST

റെയിൽവേ ഉദ്യോഗാർത്ഥികൾക്കായി കൊച്ചുവേളി- ചെന്നൈ സ്പെഷ്യൽ ട്രെയിൻ, 26 സർവീസുകളിൽ കൂടുതൽ കോച്ചുകൾ

p

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി നാളെ കൊച്ചുവേളിയിൽ നിന്ന് ചെന്നൈ താംബരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങളിൽ കേരളത്തിൽ നിന്നുൾപ്പെടെയുള്ള 26 സർവീസുകളിൽ കൂടുതൽ കോച്ചുകളും ഉൾപ്പെടുത്തും. കൊച്ചുവേളിയിൽ നിന്ന് രാത്രി 10നാണ് സ്പെഷ്യൽ ട്രെയിൻ. അടുത്തദിവസം വൈകിട്ട് നാലിന് താംബരത്തെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ- കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം സൗത്ത്, ആലുവ, തൃശൂർ, പാലക്കാട്. 10ന് വൈകിട്ട് ആറിനാണ് മടക്കസർവീസ്. ട്രെയിൻ നമ്പർ 06044/06043.

കേരളത്തിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളിലെ അധിക കോച്ചുകൾ: 8ന് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും 9ന് തിരിച്ചുമുള്ള ഇന്റർസിറ്റിയിൽ രണ്ട് ജനറൽ കോച്ചുകൾ. 7ന് തിരുവനന്തപുരം-മുംബയ് സി.എസ്.എം.ടിയിലേക്കും 8ന് തിരിച്ചുമുള്ള പ്രതിവാര എക്സ് പ്രസിൽ ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച്. എറണാകുളത്തു നിന്ന് ബംഗളൂരു ബാനസവാഡിയിലേക്ക് എട്ടിനും 9ന് തിരിച്ചുമുള്ള സർവീസിൽ ഒരു സ്ളീപ്പർ കോച്ച്. ഇന്ന് താംബരത്തുനിന്ന് എറണാകുളത്തേക്കും 8ന് തിരിച്ചുമുള്ള പ്രതിവാര ട്രെയിനിൽ ഒരു ജനറൽ കോച്ച്. 7ന് കൊച്ചുവേളിയിൽ നിന്ന് ബാനസവാഡിയിലേക്കും 8ന് തിരിച്ചുമുള്ള ദ്വൈവാര എക്സ് പ്രസിൽ ഒരു തേർഡ് എ.സി.കോച്ച്. 7ന് കൊച്ചുവേളിയിൽ നിന്ന് മംഗലാപുരത്തേക്കുള്ള അന്ത്യോദയയിൽ ഒരു ജനറൽ കോച്ച്. ഇന്നും എട്ടിനും അവിടെ നിന്നുള്ള സർവീസുകളിൽ ഒാരോ ജനറൽ കോച്ചുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.