കൊച്ചി: ഓൾ കേരള ഹോമിയോപതിക് ഡീലേഴ്സ് അസോസിയേഷൻ( എ.കെ.എച്ച്.ഡി. എ ) വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ (8) രാവിലെ പത്തിന് എറണാകുളം നോർത്തിലെ ഹോട്ടൽ ലൂമിനാറിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. സഗീഷ് ബാബു, ജില്ലാ പ്രസിഡന്റ് മനോജ് മറ്റത്തോളി, ജില്ലാ സെക്രട്ടറി എസ്. മനോജ് കുമാർ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ട്രഷറർ വി.വൈ. ബിനോയ് കുമാർ, വൈസ് പ്രസിഡന്റ് സി.പി. അനിൽ, ജോയിന്റ് സെക്രട്ടറി പി .വി. അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |