SignIn
Kerala Kaumudi Online
Thursday, 18 April 2024 2.48 PM IST

ഇനി ആരാധകർക്ക് ശ്രീശാന്തിന്റെ പാട്ടും കേൾക്കാം;  ഗാനാലാപനത്തിലും ചുവടുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ

sreesanth

ഗാനാലാപനത്തിലും ചുവടുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്ററും നടനുമായ എസ് ശ്രീശാന്ത്. എൻ എൻ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന " ഐറ്റം നമ്പർ വൺ " എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്.

'ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ'ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

സജീവ് മംഗലത്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലോകത്താകമാനം ഒട്ടനവധി ആരാധകരുള്ള സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകൾ ചിത്രത്തിൽ കാണാനാകും. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഒ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREESANTH, ITEM NUMBER ONE, SINGER, CRICKETER SREESANTH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.