SignIn
Kerala Kaumudi Online
Saturday, 20 April 2024 7.04 AM IST

ഗോകുലം കേരള എഫ്സി ഐ എസ് എൽ ക്‌ളബുകൾക്ക് പോലും മാതൃക; കേരള ടീമിനെ പ്രശംസിച്ച് ഐ ലീഗ് സിഇഒ സുനന്ദോ ദർ

gokulam-kerala

ന്യൂഡൽഹി: ഐ ലീഗിലും വിമൻസ് ലീഗിലും ജൈത്രയാത്ര തുടരുന്ന ഗോകുലം കേരള എഫ്സിയെ പ്രശംസിച്ച് ഐ ലീഗ് സിഇഒ സുനന്ദോ ദർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗോകുലം കേരള വളരെ മികച്ച രീതിയിൽ കളിക്കുന്നുണ്ടെന്നും ഐ ലീഗിൽ മാത്രമല്ല വിമൻസ് ലീഗിലും കേരളത്തിൽ നിന്നുള്ള ഫുട്ബാൾ ടീം മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നതെന്നും സുനന്ദോ ദർ പറഞ്ഞു. ഒരു ഓൺലൈൻ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സുനന്ദോ ദർ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇന്ത്യയിലെ മിക്ക ടീമുകളും പുരുഷ ഫുട്ബാൾ മാത്രം കേന്ദ്രീകരിക്കുമ്പോൾ ഗോകുലം കേരള വനിതാ ഫുട്ബാളിനും പുരുഷന്മാരുടെ ടീമിനും തുല്ല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് സുനന്ദോ ദർ പറഞ്ഞു. വനിതാ ലീഗിൽ ഗോകുലം കേരള നിലവിലെ ചാമ്പ്യന്മാരാണെന്നും ഈ വർഷവും ടൂർണമെന്റ് ജയിക്കാൻ ഏറ്റവും സാദ്ധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഗോകുലമെന്നും അദ്ദേഹം പറഞ്ഞു. ഐ ലീഗിലും ജയിക്കാൻ ഏറ്റവും സാദ്ധ്യത ഗോകുലത്തിനാണെന്നും ടൂർണമെന്റ് അവസാനത്തോട് അടുക്കുമ്പോൾ ഗോകുലത്തിനാണ് ഏറ്റവും വിജയസാദ്ധ്യതയെന്നും സുനന്ദോ ദർ പറ‌ഞ്ഞു.

ഐ ലീഗിലെയും ഐഎസ്എല്ലിലെയും ക്‌ളബുകൾ എടുത്താൽ തന്നെ വനിതാ ലീഗിൽ ടീമിനെ പങ്കെടുപ്പിക്കുന്ന ഒരേയൊരു ക്ളബ് ഗോകുലമാണെന്നും ഇക്കാര്യത്തിൽ അവർ ഇന്ത്യയിലെ മറ്റെല്ലാ ക്ളബുകൾക്കും വലിയൊരു മാതൃകയാണെന്നും സുനന്ദോ ദർ പറഞ്ഞു. ഐ ലീഗിലും വനിതാ ലീഗിലും പോയിന്റ് പട്ടികയിൽ ഗോകുലം കേരള എഫ് സി എതിരാളികളെക്കാളും ബഹുദൂരം മുന്നിലാണ്.

ഇരുവിഭാഗത്തിലും നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് കേരളത്തിൽ നിന്നുള്ള ഫുട്ബാൾ ക്ലബ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GOKULAM, KERALA, FOOTBALL, SUNANDO DHAR, ILEAGUE, LEAGUE, WOMENS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.