കോഴിക്കോട്: തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതത്വത്തിന് കൈമാറി. ബി.ജെ.പിക്ക് തൃക്കാക്കര അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സഭാ നേതാക്കളുടെ ഉൾപ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിർപ്പ് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ക്രൈസ്തവ സഭയ്ക്ക് ഇരുമുന്നണികളോടുമുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
തൃക്കാക്കരയിൽ യു.ഡി.എഫ് അന്തരിച്ച പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയും എൽ.ഡി.എഫ് ഡോ. ജോ ജോസഫിനെയുമാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |