ഫറോക്ക്: 'നമ്മൾ ബേപ്പൂരും' കോഴിക്കോട് നാഷണൽ ഹോസ്പിറ്റലും കെ.എം.സി.ടി ദന്തൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മേയ് 8ന് രാവിലെ 9 മണിക്ക് നടുവട്ടം ഗവ.യു.പി സ്കൂളിൽ നടക്കും. പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജനറൽ മെഡിസിൻ, സർജറി, എല്ലുരോഗ വിഭാഗം, കാർഡിയോളജി, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. അത്യാവശ്യ മരുന്നുകളും ലാബ് ടെസ്റ്റുകളും ക്യാമ്പിൽ സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |