തിരൂരങ്ങാടി: ജില്ലാ തല നഴ്സസ് വാരാഘോഷം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.പി ഇസ്മായിൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, മഞ്ചേരി ഗവ. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ഒ. ഷീജ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പി. സുമതി, തിരൂർ ജില്ലാ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സി. പ്രജിത, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് സി.വി പുഷ്പലത, കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് പി.എസ് എമിലി, കെ.ജി.എസ്.എൻ.എ ജില്ലാ സെക്രട്ടറി വി. മുഹമ്മദ് ബസാം, ആരോഗ്യ ശാസ്ത്ര സർവകലാശാല അംഗം പി. കിഷോർ കുമാർ, എം.കെ.എച്ച് നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ കെ. ഫാത്തിമ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് ഓഫീസർ ടി. ആർ ഗീത എന്നിവർ സംസാരിച്ചു. ജില്ലാ നഴ്സിംഗ് ഓഫീസർ പി. നളിനി പതാക ഉയർത്തി. വിളംബരറാലി തിരൂരങ്ങാടി എസ്.ഐ എം. ശിവദാസൻ ഫ്ലാഗ് ഒഫ് ചെയ്തു. വാരാഘോഷത്തിന്റെ സമാപനം 12ന് മലപ്പുറം ടൗൺഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |