കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും കെ. ഷീബയുടെയും മകൻ കെ.എസ്. ഹരികൃഷ്ണനും ഉള്യേരി മുണ്ടോത്ത് കുനിതാഴെക്കുനി നാരായണന്റെയും ശൈലജയുടെയും മകൾ ദിൽനയും വിവാഹിതരായി. കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്ന വിവാഹത്തിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, ദേശീയ സെക്രട്ടറി സുനിൽ ദിയോദർ, കർണാടക ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എം.പി, തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി വി. മുരളീധരൻ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻദേവ്, കർണാടക മന്ത്രി സുനിൽ കാർക്കളെ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വ്യവസായ പ്രമുഖരായ എം.എ. യൂസഫലി, എം.പി. അഹമ്മദ്, ആസാദ് മൂപ്പൻ, പട്ടാഭിരാമൻ, കല്യാണരാമൻ, ചലച്ചിത്ര നടൻ മമ്മൂട്ടി, എം.വി. ശ്രേയാംസ് കുമാർ, സി.പി. രാധാകൃഷ്ണൻ, വിവേകാനന്ദ ചൈതന്യ, പി.സി. ജോർജ്, പി.വി. ചന്ദ്രൻ, എ. പ്രദീപ് കുമാർ, എൻ. വേണു, സി.പി. രാധാകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം.ടി. രമേശ്, വത്സൻ തില്ലങ്കേരി, പി. ഗോപാലൻ കുട്ടി, ചലച്ചിത്ര സംവിധായകൻ രാജസേനൻ, നടൻ വിവേക് ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |