കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. 1,006 രൂപ 50 പൈസയാണ് പുതുക്കിയ വില. നിലവിൽ 14.2 കിലോ സിലിണ്ടറിന് 956 രൂപ 50 പൈസയായിരുന്നു വില.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വർദ്ധനവാണുണ്ടായത്. ഇതോടെ പത്തൊൻപത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി. 250 രൂപയാണ് ഏപ്രിലിൽ കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |