കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് നടൻ മമ്മൂട്ടിയുടെ വീട്ടിലെത്തി പിന്തുണ തേടി. മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂട് ഏറി വരുന്നതിനിടയിലാണ് ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയെ കാണാനെത്തിയത്.
മഹാരാജാസിലെ പഠന കാലം മുതൽക്കേ പി.ടി.തോമസുമായി സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. എറണാകുളം എം പി ഹൈബി ഈഡൻ, രമേഷ് പിഷാരടി എന്നിവർക്കൊപ്പമാണ് ഉമ എത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |