പാട്ന: ആത്മഹത്യ ചെയ്ത മലയാളി ബാസ്ക്കറ്റ്ബാൾ താരം കെ സി ലിതാരയുടെ മരണത്തെകുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. പാട്ന സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സഞ്ജയ് കുമാറിന്റഎ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. പാട്ന സീനിയർ എസ്പി എം എസ് ധില്ലന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
വടകര വട്ടോളി കത്തിയണപ്പൻചാലിൽ കരുണന്റെ മകളായ ലിതാരയെ കഴിഞ്ഞ മാസം 26നാണ് പട്നയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റയിൽവേയുടെ ബാസ്ക്കറ്റ്ബാൾ താരമായിരുന്ന ലിതാരയെ പരിശീലകൻ രവി സിംഗ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ലിതാരയുടെ ബന്ധുക്കളുടെ പരാതിയിൽ രവിസിംഗിനെതിരെ ബിഹാർ പൊലീസ് ആത്മഹത്യ പ്രേരണകുറ്റത്തിന് കേസ് എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |