തായ്ലന്റിൽ അവധിക്കാല ആഘോഷത്തിൽ നടി രാധിക. തായ്ലന്റിൽ സമുദ്രയാത്രയുടെ മനോഹരമായ ചിത്രങ്ങൾ രാധിക സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. തലയിൽ തൊപ്പിയും കൂളിംഗ് ഗ്ളാസും ധരിച്ച് ഉല്ലാസനൗകയിൽ നിന്നുള്ള ചിത്രമാണ് രാധിക പങ്കുവച്ചത്. ആദ്യ കാഴ്ചയിൽ രാധിക ആണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ രാധിക ലാൽ ജോസ് സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ചിത്രത്തിലെ റസിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടി.ചങ്ങാതിപ്പൂച്ച, നസ്രാണി, വൺവേ ടിക്കറ്റ്, 20 ട്വന്റി, ഡാഡികൂൾ, കുടുംബശ്രീ ട്രാവൽസ് ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹശേഷം അഭിനയരംഗത്തുനിന്നു വിട്ടുനിന്ന രാധിക ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. മഞ്ജുവാര്യർ ചിത്രം ആയിഷയിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |