ഇടുക്കി . സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭസമിതിയും നിയമസഭാ അഷ്വറൻസ് സമിതിയും മൂന്നാർ സന്ദർശിക്കും. നാളെ രാവിലെ 10 ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേർന്ന് സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് മറയൂരിലെ 'മുതുവാൻ വിഭാഗത്തിലെ അമ്മമാരുടെ ശിശുപരിപാലനം നേരിട്ട് മനസിലാക്കുന്നതിനായി മറയൂർ സന്ദർശിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |