43-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന വാപ്പച്ചിക്കും ഉമ്മച്ചിക്കും ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും പഴയകാല ചിത്രവും ദുൽഖർ പങ്കുവച്ചു.'ഒരിക്കലും പറയാത്ത ഏറ്റവും മഹത്തരമായ പ്രണയം. ഈ ക്യൂട്ടീസിന് ഏറ്റവും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. "എന്നാണ് ദുൽഖർ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. മൂത്തമകൾ സുറുമി ഡോക്ടറാണ്. മകൻ ദുൽഖർ സൽമാൻ മലയാളത്തിലെ ശ്രദ്ധേയ യുവതാരങ്ങളിൽ ഒരാളും.കഴിഞ്ഞ ദിവസമാണ് ദുൽഖറിന്റെ മകൾ മറിയത്തിന്റെ അഞ്ചാം ജന്മദിനം ആഘോഷിച്ചത്. മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |