സുൽത്താൻബത്തേരി: സേവനം സെന്റർ യു.എ.ഇ കേരളത്തിലെ എല്ലാജില്ലകളിലും സമർപ്പിച്ചുപോരുന്ന ഗുരുഭവനം പദ്ധതിയുടെ 16-ാമത് ഭവനത്തിന്റെ താക്കോൽദാനം വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിൽ 14-ാം വാർഡിൽ പ്രസന്നൻ ശ്രീജ ദമ്പതിമാർക്ക് നൽകി സേവനം സെന്റർ മുൻ സെക്രട്ടറി ടി. പ്രദീപ്കുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ സുരേന്ദ്രനാഥ്, സേവനം സെന്റർ വനിതാവിഭാഗം പ്രസിഡന്റ് സുമപ്രദീപ്, മുൻ ഭാരവാഹികളായ ശശീന്ദ്രൻ, പത്മിനി ശശീന്ദ്രൻ, എസ്.എൻ.ഡി.പി ശാഖാസെക്രട്ടറി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്: ഗുരുഭവനത്തിന്റെ താക്കോൽദാനം പ്രസന്നൻ ശ്രീജ ദമ്പതിമാർക്ക് നൽകി സേവനം സെന്റർ മുൻ സെക്രട്ടറി ടി. പ്രദീപ്കുമാർ നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |