SignIn
Kerala Kaumudi Online
Wednesday, 06 July 2022 2.34 AM IST

ഐ പി എൽ പ്ലേഓഫ് ഉറപ്പിക്കാൻ സഞ്ജുവിനും കൂട്ടർക്കും ഇനി വേണ്ടത് ഒരേയൊരു ജയം, പഞ്ചാബിനെ പരാജയപ്പെടുത്തിയത് ആറ് വിക്കറ്റിന്

yashaswi

മുംബയ്: തിരിച്ച് വരവ് ഗംഭീരമാക്കി യശ്വസി ജയ്‌സ്വാളും ബൗളിംഗിൽ വീണ്ടും വിസ്നയം സൃഷ്ടിച്ച യൂസ്‌വേന്ദ്ര ചഹലും മിന്നിത്തിളങ്ങിയ ഇന്നലത്തെ ആദ്യ ഐ.പി.എൽ പോരാട്ടത്തിൽ പ‌ഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് വിജയ വഴിയിൽ തിരിച്ചെത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 5വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. മറുപടിക്കിറങ്ങിയ രാജസ്ഥാൻ 2 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു ( 190/4). ഇത് ആദ്യമായാണ് രാജസ്ഥാൻ ഈ സീസണിൽ ചേസ് ചെയ്ത് മത്സരം ജയിക്കുന്നത്. ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന് ഒരു ജയം കൂടിനേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം. മറുവശത്ത് തോൽവി പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽകരിനിഴലായി.

മോശംഫോമിനെത്തുടർന്ന് ഡഗൗട്ടിലായിരുന്ന യശ്വസി എന്നാൽ ഇന്നലെ തിരിച്ചുവരവിൽ തകർപ്പൻ അർദ്ധ സെഞ്ച്വറി നേടി (41 പന്തിൽ 68)​ രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയാവുകയായിരുന്നു. 9 ഫോറും 2 സിക്സും യശ്വസിയുടെ ബാറ്റിൽ നിന്ന് പറന്നു.

ജോസ് ബട്ട്‌ലർ (16 പന്തിൽ 30)​,​ ക്യാപ്ടൻ സഞ്ജു സാംസൺ (12 പന്തിൽ 23)​,​ ദേവ്‌ദത്ത് പടിക്കൽ (31)​ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അവസാനമൊന്ന് പതറിയ രാജസ്ഥാനെ 2 സിക്സും 3 ഫോറും ഉൾപ്പെടെ പുറത്താകാതെ 16 പന്തിൽ 31 റൺസെടുത്ത ഹെറ്റ്‌മേയർ വിജയതീരത്തെത്തിച്ചു. അർഷദീപ് സിംഗ് പഞ്ചാബിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ ഫോമിലേക്ക് തിരിച്ചെത്തിയ ജോണി ബെയർ സ്റ്റോയാണ് (40 പന്തിൽ 56)​ പഞ്ചാബിന്റെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ജിതേഷ് ശർമ്മ (പുറത്താകാതെ 18 പന്തിൽ 38)​,​ ലിയാം ലിംവിംഗ്സ്റ്റൺ (14പന്തിൽ 22)​ എന്നിവരാണ് അവസാന ഓവറുകളിൽ പഞ്ചാബിന്റെ സ്കോർ ഉയർത്തിയത്. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ചഹലാണ് പ‌ഞ്ചാബ് സ്കോർ 200 കടക്കാതെ തടഞ്ഞത്. അശ്വിനും പ്രസിദ്ധും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, YASHASWI, RAJASTHAN, SANJU SAMSON, IPL, PUNJAB KINGS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.