SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.04 PM IST

ജനങ്ങൾക്ക് നല്ല ഭക്ഷണം നൽകാത്ത 142 കടകൾ പൂട്ടി

s

തിരുവനന്തപുരം : നല്ല ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഴകിയതും ചീഞ്ഞതുമായ ഭക്ഷണം നൽകി ആരോഗ്യം നശിപ്പിക്കുകയും ഭക്ഷ്യ വിഷബാധയിലൂടെ മരണത്തിൽ വരെ എത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുന്നു. ചെറുവത്തൂരിലെ ഷെവർമ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിനിടെ 142 കടകളാണ് പൂട്ടിച്ചത്.

പഴകിയ ഭഷണ സാധനങ്ങൾ സൂക്ഷിച്ചവയും വൃത്തിയില്ലാത്തവയുമാണ് അടച്ചത്. പൂട്ടിയ 142 സ്ഥാപനങ്ങളും നാടിന് ആപത്താണെന്ന് ബോദ്ധ്യപ്പെട്ടാണ് നടപടി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പെയിനിന്റെ ഭാഗമായാണ് പരിശോധന.

മീനിലെയും ശർക്കരയിലെയും മായം കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്. രണ്ടാഴ്ചക്കിടെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 4010 പരിശോധനകളിൽ 2014 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു.

ശർക്കരയിൽ മായം കണ്ടെത്താൻ 458 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയ്‌ക്ക് ശർക്കരയുടെ അഞ്ച് സാമ്പിൾ ശേഖരിച്ചു. ആറ് പേർക്ക് നോട്ടീസ് നൽകി.

1132 പരിശോധന, 466 നോട്ടീസ്

ഇന്നലെ 349 സ്ഥാപനങ്ങളിൽ പരിശോധന

32 എണ്ണം പൂട്ടിച്ചു

22 കിലോഗ്രാം മാംസം നശിപ്പിച്ചു.

119 സ്ഥാപനങ്ങൾക്ക് നോട്ടീസ്

32 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു

ആറ് ദിവസത്തിൽ 1132 പരിശോധന

162 കിലോഗ്രാം മാംസം നശിപ്പിച്ചു.

 466 സ്ഥാപനങ്ങൾക്ക് നോട്ടീസ്

125 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

ദേ​വ​ന​ന്ദ​യു​ടെ ജീ​വ​നെ​ടു​ത്ത​ത് ഷി​ഗെ​ല്ല​ ​ത​ന്നെ


തി​രു​വ​ന​ന്ത​പു​രം​ ​:​ ​ചെ​റു​വ​ത്തൂ​രി​ൽ​ ​ഷ​വ​ർ​മ്മ​ ​ക​ഴി​ച്ച് ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ദേ​വ​ന​ന്ദ​ ​മ​രി​ച്ച​തി​ന് ​കാ​ര​ണ​മാ​യ​ത് ​സാ​ൽ​മ​ണെ​ല്ല,​ ​ഷി​ഗെ​ല്ല​ ​ബാ​ക്ടീ​രി​യ​ക​ളാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഷ​വ​ർ​മ്മ​ ​സാ​മ്പി​ളി​ന്റെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​പു​റ​ത്ത് ​വ​ന്ന​തോ​ടെ​യാ​ണ് ​സ്ഥി​രീ​ക​ര​ണ​മെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു. ഷ​വ​ർ​മ്മ​യി​ൽ​ ​രോ​ഗ​കാ​രി​ക​ളാ​യ​ ​സാ​ൽ​മ​ണെ​ല്ല​യു​ടെ​യും​ ​ഷി​ഗെ​ല്ല​യു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​വും​ ​കു​രു​മു​ള​ക് ​പൊ​ടി​യി​ൽ​ ​സാ​ൽ​മ​ണെ​ല്ല​യു​ടെ​ ​സാ​ന്നി​ദ്ധ്യ​വും​ ​ക​ണ്ടെ​ത്തി.​ ​​ക​ഴി​ഞ്ഞ​ ​ശ​നി​യാ​ഴ്ച​യാ​ണ് ​ക​ണ്ണൂ​ർ​ ​പെ​ര​ളം​ ​സ്വ​ദേ​ശി​ 16​വ​യ​സു​കാ​രി​ ​ദേ​വ​ന​ന്ദ​ ​മ​രി​ച്ച​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAVARMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.