പത്തനംതിട്ട : ബി.ജെ.പി ജില്ലാ പഠന ശിബിരം ഇന്ന് രാവിലെ 10ന് ചരൽക്കുന്ന് ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
10 വരെ മൂന്ന് ദിവസങ്ങളായി നടക്കുന്ന പഠന ശിബിരത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി, ഉപരി ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എസ്. ജയസൂര്യൻ, സംസ്ഥാന സമിതി അംഗം എം.സുനിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
നാളെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ എസ്.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാന വക്താവ് അഡ്വ.കെ.നാരായണൻ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ എന്നിവരും മറ്റെന്നാൾ ഐ.ടി സെൽ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ, മേഖലാ സെക്രട്ടറി ടി.എൻ.ഹരി എന്നിവരും ക്ലാസുകൾ നയിക്കും. 10 ന് വൈകിട്ട് 3.30ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |