SignIn
Kerala Kaumudi Online
Friday, 19 April 2024 8.18 PM IST

പത്തനംതിട്ട യൂണിയനിൽ കലോത്സവം 2022ന് ഇന്ന് അരങ്ങുണരും

kala

പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയന്റെയും പോഷകസംഘടനകളായ വനിതാസംഘം, യൂത്ത് മൂവ്മെന്റ് എന്നിവയുടെയും നേതൃത്വത്തിൽ കലോത്സവം 2022 ഇന്ന് രാവിലെ 8 മുതൽ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. സർഗാത്മകമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും ഗുരുദേവ കൃതികളെയും യോഗ ചരിത്രത്തെയും പറ്റി വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിക്കുന്നതിനുമാണ് കലോത്‌സവം സംഘടിപ്പിക്കുന്നത്. രാവിലെ 8 മുതൽ 9 വരെ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ നടക്കും. 9.30ന് യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. സബ് ജൂനിയർ , ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. പ്രസംഗം, ആലാപനം, വ്യാഖ്യാനം, ഉപന്യാസം, ചത്രരചന, നൃത്താവിഷ്കാരം, ക്വിസ്, ലെമൺ സ്‌പൂൺ റേസ്, കസേരകളി, ക്രിക്കറ്റ്, വടംവലി, കബഡി, വോളിബാൾ, ബാഡ്മിന്റൺ, സൈക്കിൾ റേസ് എന്നീമത്സരങ്ങൾ നടത്തും. 6 വയസു മുതൽ 12 വയസു വരെയുള്ളവരെ സബ് ജൂനിയർ, 12 വയസു മുതൽ 18 വയസു വരെയുള്ളവരെ ജൂനിയർ , 18 മുതൽ 35 വയസുവരെയുള്ളവരെ സീനിയർ, 35 വയസിനു മുകളിലുള്ളവരെ സൂപ്പർ സീനിയർ എന്നിങ്ങനെ തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യൂണിയൻ തലത്തിലെ ഒന്നാംസ്ഥാനക്കാർക്ക് ജില്ലാ തലത്തിലും ജില്ലാതലത്തിലെ വിജയിക്ക് മേഖലാതലത്തിലും അവിടെ നിന്നുള്ള ജേതാവിന് സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയും. സമാപനസമ്മേളനത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവയിത്രിയുമായ ലക്ഷ്മി രാജ് മുഖ്യഅതിഥിയായിരിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാശശി അദ്ധ്യക്ഷതവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ സമ്മാനദാനം നിർവഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ കലോത്സവസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ഹരിലാൽ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാപുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ട്രഷറാർ അഡ്വ.രജിതാ ഹരി തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.