അടൂർ : അടിക്കടിയുണ്ടാകുന്ന പാചകവാതക വില വർദ്ധനവിൽ അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിയായ ഗ്യാസ് കുറ്റികൾ നിരത്തിവച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, എസ് ബിനു, അഡ്വ.ബിജു വർഗീസ്, ബിജിലി ജോസഫ്, ഉമ്മൻ തോമസ്, ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, നിസ്സാർ കാവിളയിൽ, അംജദ് അടൂർ, സലാവുദ്ദീൻ, കെ.ജി.കമലാസനൻ,വി.വി. വർഗീസ്, ഡി.സുരേന്ദ്രൻ, എബി തോമസ്, ഡി.ഗോപാലകൃഷ്ണൻ, ഗോപിനാഥ്, അഖിൽ പന്നിവിഴ, ഉത്തമൻ,ഗീതാചന്ദ്രൻ, എ.മുംതാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |