വൈക്കം: ഇടപാടുകാരെ കബളിപ്പിച്ച് കുടുംബസമേതം മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയേയും ഭാര്യയേയും അറസ്റ്റു ചെയ്തു. ടി.വി പുരം എസ്.എൻ ഫിനാൻസ് സ്ഥാപന ഉടമ സഹദേവൻ (61), ഭാര്യ ബിന്ദു (56) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ സഹദേവനും കുടുംബവും ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. സഹദേവനും ഭാര്യ ബിന്ദുവും അയൽക്കാരനായ ടി.വി പുരം തൈമുറിയിൽ അശോകനെ കബളിപ്പിച്ച് ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയിരുന്നു. സഹദേവൻ ആധാരം തിരികെ എടുത്ത് നൽകാതെ കുടുംബസമേതം മുങ്ങിയതിനെ തുടർന്ന് അശോകൻ ജീവനൊടുക്കി. ഇതോടെ നിരവധിപേരാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |