അടൂർ : ബിവറേജസ് കോർപ്പറേഷന്റെ ബൈപാസ് റോഡിലെ ഒൗട്ട് ലെറ്റിൽ മോഷണം. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന മുന്തിയ ഇനങ്ങൾ വിദേശമദ്യങ്ങൾ പ്രീമിയം കൗണ്ടർ വിഭാഗത്തിൽ നിന്നും അപഹരിച്ചു. ഒാഫീസിനും പരിസരത്തുമായുള്ള സി.സി ടി.വി കാമറയുടെ പ്രധാന യൂണിറ്റിൽ നിന്നും ഹാർഡ് ഡിസ്ക് പ്രവർത്തിക്കുന്ന ഡി.വി.ആറും മോഷ്ടാക്കൾ മുറിച്ചു കടത്തിയതിനാൽ മോഷണം സംബന്ധിച്ച ദൃശ്യങ്ങൾ ലഭ്യമല്ല. ഒപ്പം സി.സി.ടി.വി കാമറ സംവിധാനം പൂർണമായും തടസപ്പെട്ടു. പണം സൂക്ഷിച്ചിരുന്ന ലോക്കർ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ലിവർ ഒടിഞ്ഞതിനാൽ ആശ്രമം പരാജയപ്പെട്ടു. ഇന്നലെ രാവിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ എത്തിയപ്പോഴാണ് ഒാഫീസിന് സമീപത്തായുള്ള ഷട്ടർ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.ഇതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പണം പോയില്ലെന്ന് ഉറപ്പ് വന്നതോടെ മദ്യകുപ്പികൾ പോയത് സംബന്ധിച്ച് ഇന്നലെ സ്റ്റോക്ക് പരിശോധന നടത്തേണ്ടിവന്നതിനാൽ ബിവറേജസിന്റെ പ്രവർത്തനം ഇന്നലെ വൈകിട്ട് 6 വരെ തടസപ്പെട്ടു. വിലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങൾ എത്തി വിരലടയാളം ഉൾപ്പെടെയുള്ളവ ശേഖരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലെ സി.സി.ടി.വി കാമറകൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് അടൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |