SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.28 AM IST

വിതരണം തുടങ്ങി 24 ലക്ഷം പാഠപുസ്തകങ്ങൾ

photo-1-
പയ്യാമ്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിലെത്തിയപുസ്തകങ്ങൾ

കണ്ണൂർ: കൊവിഡ് ഭീതി ഒഴിഞ്ഞ് സ്കൂൾ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ പാഠപുസ്തക വിതരണം ജില്ലയിൽ ആരംഭിച്ചു.

സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ പുസ്തകം വിദ്യാർത്ഥികളിലേക്കെത്തിക്കാനാണ് ശ്രമം. ജില്ലയ്ക്ക് ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലായി 24 ലക്ഷം പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ 13 ലക്ഷത്തിലധികം പുസ്തകങ്ങളാണ് പയ്യാമ്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ എത്തിയത്. കഴിഞ്ഞവർഷം 22 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കൂടിയത് കൊണ്ടാണ് ഈ വർഷം രണ്ടുലക്ഷം പുസ്തകങ്ങൾ കൂടുതൽ വേണ്ടിവന്നതെന്ന് അധികൃതർ വ്യക്തമാക്കി. പയ്യാമ്പലത്തെ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ നിന്നും രണ്ടുലക്ഷം പുസ്തകങ്ങൾ ഇതിനോടകം 324 സ്കൂൾ സൊസൈറ്റികളിലേക്കെത്തിച്ചുവെന്ന് അധികൃതർ പറഞ്ഞു.

എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും പുസ്തകവിതരണം മേയ് 28നകം പൂർത്തിയാക്കാനാണ് ലക്ഷ്യം. എൽ.പി. വിഭാഗത്തിലെ പാഠപുസ്തകങ്ങൾ മുഴുവൻ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. യു.പി വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ് മീഡിയത്തിലെ ആദ്യ വോളിയത്തിൽ വിതരണം ചെയ്യേണ്ട പുസ്തകങ്ങളിൽ ചിലത് ഡിപ്പോയിൽ എത്താനുണ്ട്.

ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകളിലേക്കുള്ള വിതരണമാണ് നടക്കുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള ഒന്നാം വോള്യം പുസ്തകങ്ങളെല്ലാം പ്രിന്റു ചെയ്തു കഴിഞ്ഞെന്ന് അധികൃതർ പറഞ്ഞു. വോളിയം രണ്ടിന്റെ പ്രിന്റിംഗ് ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും വോളിയം ഒന്ന് വിതരണം ചെയ്ത് കഴിഞ്ഞ ഉടൻ അവ വിതരണം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈ​റ്റിയ്ക്കു തന്നെയാണ് ഈ വർഷവും പാഠപുസ്തകങ്ങളുടെ അച്ചടി ചുമതല. കഴിഞ്ഞവർഷം മാർച്ച് മാസത്തിൽ തന്നെ പുസ്തകവിതരണം തുടങ്ങിയിരുന്നു. മേയ് ആകുമ്പോഴേക്ക് വിതരണവും കഴിഞ്ഞിരുന്നു. ഈ വർഷം സാങ്കേതിക പ്രശ്‌നങ്ങൾകൊണ്ടാണ് പുസ്തക വിതരണം വൈകിയതെന്ന് അധികൃതർ പറഞ്ഞു.

വിതരണം കുടുംബശ്രീ മുഖേന
പുസ്തകവിതരണ കേന്ദ്രത്തിലെത്തിയ പുസ്തകങ്ങളുടെ തരംതിരിക്കലും വിതരണവും കുടുംബശ്രീ സോർട്ടിംഗ് തൊഴിലാളികളാണ് ചെയ്യുന്നത്. കോർപറേഷൻ പരിധിയിലെ 21 കുടുംബശ്രീ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഡിപ്പോയിൽ നിന്നു പാഠപുസ്തകം സ്‌കൂൾ സൊസൈ​റ്റികളിലെത്തിക്കും. പുസ്തകം കൈപ്പ​റ്റണമെങ്കിൽ സ്‌കൂൾ അധികൃതർക്ക് റിലീസിംഗ് ഓർഡർ ലഭിക്കേണ്ടതുണ്ട്. എറണാകുളം കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈ​റ്റിയിൽ പ്രിന്റ് ചെയ്ത പുസ്തകങ്ങളാണ് ജില്ലാ ഡിപ്പോയിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.