തൃശൂർ: സാമ്പിൾ വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത ക്രമീകരണം. പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയഭാര വാഹനങ്ങൾ ഒഴികെയുള്ളവ മുണ്ടൂർ, കൊട്ടേക്കാട്, വിയ്യൂർ പാലം, പൊങ്ങണംകാട്, ചിറക്കേക്കോട്, മുടിക്കോട് വഴി പോകാം.
വടക്കേ സ്റ്റാൻഡ് വരെ
മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവീസ് നടത്തുന്ന ബസുകൾ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാൻഡിലെത്തണം. ചേലക്കര, ഷൊർണൂർ, വടക്കാഞ്ചേരി, മെഡിക്കൽ കോളേജ്, ചേറൂർ, തുടങ്ങിയ ബസുകൾ വടക്കേസ്റ്റാൻഡ് വരെ മാത്രമേ സർവീസ് നടത്താവൂ.
പടിഞ്ഞാറെക്കോട്ടയിൽ താത്കാലിക സ്റ്റാൻഡ്
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ ബസുകൾ പടിഞ്ഞാറേകോട്ടയിലുള്ള താത്കാലിക ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച്, അയ്യന്തോൾ വഴി തിരികെ സർവീസ് നടത്തണം. വാടാനപ്പിള്ളി, കാഞ്ഞാണി ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് അവസാനിപ്പിക്കണം.
ശക്തൻസ്റ്റാൻഡിലേക്ക് ഈ വഴി
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ബസുകൾ ബാല്യ ജംഗ്ഷൻ വഴിയും ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ബസുകൾ മുണ്ടുപാലം ജംഗ്ഷൻ വഴിയും ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം.
കെ.എസ്.ആർ.ടി.സിക്ക് ഈ വഴി
ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകണം. കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണം. ഓർഡിനറി ബസുകൾ ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |