SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.05 AM IST

അമ്മയുടെ ഡയറക്ഷനിൽ വളർന്നവർ അമ്മയെ ഡയറക്ട് ചെയ്യുമ്പോൾ...

mallika-sukumaran

തിരുവനന്തപുരം: തന്റെ രണ്ട് മക്കളെയും നന്നായി 'ഡയറക്ട് ' ചെയ്താണ് നടി മല്ലികാ സുകുമാരൻ വളർത്തിയത്. അതുകൊണ്ടുതന്നെ അവർ ഡയറക്ടർമാരാകുമ്പോൾ അവരുടെ സിനിമകളിൽ അമ്മവേഷത്തിൽ അഭിനയിക്കാൻ സന്തോഷമേയുളളൂ.

ഇളയമകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി'യിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാൻ തിരഞ്ഞെടുത്തത് മല്ലിക സുകുമാരനെയാണ്. പൃഥ്വിയുടെ ചേട്ടൻ ഇന്ദ്രജിത്തും സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നു. തിരക്കഥ പൂർത്തിയായോ എന്നറിയില്ല, എങ്കിലും ആ ചിത്രത്തിലും ഒരു വേഷം മല്ലികാ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രണ്ട് മക്കളുടെ സംവിധാനത്തിലും അഭിനയിച്ച ഏക അമ്മ നടി ബഹുമതി മല്ലികയ്ക്ക് സ്വന്തമാകും.

''ബ്രോഡാഡിയിൽ സ്വന്തം മകന്റെ അമ്മൂമ്മയായും മോഹൻലാലിന്റെ അമ്മയായുമാണ് അഭിനയിച്ചത്. ഏതൊരും നടിയും ആഗ്രഹിക്കുന്ന വേഷമായിരുന്നു അത്. ഈ രണ്ട് മക്കളുടെ അമ്മയാകാൻ കഴിഞ്ഞതു തന്നെ ഭാഗ്യമാണ്.''- മല്ലിക ഇങ്ങനെ പറയുമ്പോൾ ഈ അമ്മയുടെ മക്കളായി ജനിക്കാൻ കഴിഞ്ഞതാണ് തങ്ങളുടെ ഭാഗ്യമെന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും പറയും.

മല്ലിക എന്ന അമ്മയുടെ കരുത്താണ് ഇന്ദ്രനും പൃഥ്വിക്കും തണലായത്. ''സുകുവേട്ടൻ വിട്ടുപോകുമ്പോൾ ഇന്ദ്രൻ 12-ാം ക്ലാസിലും രാജു പത്തിലും. വല്ലാത്ത പ്രായമാണ്. അവർക്കൊപ്പം നിന്ന് ചേർത്ത് പിടിച്ച് വളർത്തണം. ദുശീലമൊന്നും പിടികൂടാതെ വളർ‌ത്തിയെടുക്കാൻ ഈശ്വനുഗ്രഹം മാത്രമല്ല, സുകുവേട്ടന്റെ അദൃശ്യപിന്തുണയും ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. കുട്ടിക്കാലത്തേ കുടുംബ ബന്ധങ്ങളുടെ ആഴവും പവിത്രതയും പഠിപ്പിച്ചാണ് വളർത്തിയത്- മല്ലിക സുകുമാരൻ പറഞ്ഞു.

''ജീവിതത്തിൽ അമ്മയുടെ റോൾ നിസാരം അല്ല. വളരെ ധൈര്യമുള്ള സ്ത്രീയാണ് എന്റെ അമ്മ'' -പൃഥ്വിരാജ് .

'''അമ്മ കൂടെ നിൽക്കുമ്പോൾ നമുക്കുണ്ടാകുന്ന ശക്തി വളരെ വലുതാണ്. കുട്ടിക്കാലത്ത് അമ്മ ധൈര്യമായി ഞങ്ങളോടൊപ്പം നിന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്നത്തിന് പിന്നാലെ പോകാൻ പറ്റിയത്''- ഇന്ദ്രജിത്ത് .

''ഇന്ന് പലവീടുകളിലും അമ്മ എന്ന കഥാപാത്രം അപ്രസക്തമാണ് . എല്ലാവരും കാശുണ്ടാക്കാനുള്ള ധൃതിയിലാണ്. ആർക്കും കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി കൊടുക്കാൻ സമയമില്ല. അതുകൊണ്ടാണ് ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ എണ്ണം കൂടുന്നത്.''- മല്ലിക സുകുമാരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOTHERS DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.