കൊല്ലം :എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം പോഷക സംഘടനയായ വനിതാസംഘത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി 9ന് രാവിലെ 9ന് എസ്.എൻ വനിതാ കോളേജിൽ 'കലാ-കായികോത്സവം 2022' സംഘടിപ്പിക്കുന്നു. കൊല്ലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ.സുലേഖയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യും. കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണവും വനിതാസംഘം സെക്രട്ടറി ഷീലാനളിനാക്ഷൻ സ്വാഗതവും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |