കൊല്ലം : ഏകലോകം ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി
ജില്ലാലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യപരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.ബാൾഡുവിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല, മേഖലാസമിതി കൺവീനർമാർ പങ്കെടുത്ത പരിശീലന പരിപാടിയിൽ
ഡോ.പത്മകുമാർ, ഡോ.അഞ്ജിത എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ തല
സംഘാടകസമിതി ചെയർമാൻ കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ, ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ഷൈലജ, രാജശേഖരൻ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |