കൊച്ചി: പ്രതികൂല സാഹചര്യങ്ങളിലും തളരാതെ ഇന്ത്യയിൽ ആഡംബര വാഹനവിപണി കാഴ്ചവയ്ക്കുന്നത് മൊത്തം വാഹനവില്പനയെ കവച്ചുവയ്ക്കുന്ന പ്രകടനം.
ഓഹരിവിപണിയിൽ നിന്നും സ്വന്തം ബിസിനസിൽ നിന്നുമെല്ലാം വൻ സാമ്പത്തികനേട്ടം കൊയ്ത ഇന്ത്യക്കാർ കഴിഞ്ഞവർഷം ആഡംബര കാറുകൾ വാങ്ങാൻ വലിയ താത്പര്യം കാട്ടിയെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ.
ഔഡി മുതൽ ലംബോർഗിനി വരെയുള്ള മികച്ച ലക്ഷ്വറി ബ്രാൻഡുകളും കഴിഞ്ഞവർഷം മികച്ച വില്പന രേഖപ്പെടുത്തിയെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി.
മാരുതിയും ഹ്യുണ്ടായിയും അടക്കമുള്ള സാധാരണക്കാരുടെ ബ്രാൻഡുകൾ വില്പനനേട്ടത്തിന്റെ ട്രാക്കിലേറാൻ പതിനെട്ടടവും പയറ്റുന്നതിനിടെയാണ് ആഡംബര ബ്രാൻഡുകൾ അവിശ്വസനീയ നേട്ടം കൊയ്യുന്നത്.
2021-22ൽ ആഡംബര വാഹനശ്രേണി കുറിച്ച വില്പന വളർച്ച 45 ശതമാനം. വിപണിയുടെ മൊത്തം വളർച്ച 14.24 ശതമാനം മാത്രമാണ്.
കഴിഞ്ഞവർഷം ഔഡി കുറിച്ചത് 169 ശതമാനം വില്പന വളർച്ച. മറ്റ് പ്രമുഖ ബ്രാൻഡുകളുടെ നേട്ടം ഇങ്ങനെ:
ലംബോർഗിനി : 142%
ബെന്റ്ലി : 117%
മെഴ്സിഡെസ് : 70%
പോർഷെ : 66%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |