കോട്ടയം. വെള്ളൂരിൽ സിയാൽ മാതൃകയിൽ നടപ്പാക്കുന്ന കേരള റബർ ലിമിറ്റഡിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12ന് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് അങ്കണത്തിൽ നടക്കും. മന്ത്രി പി.രാജീവാണ് ശിലാസ്ഥാപനം നിർവഹിക്കുന്നത്. റബറിൽ നിന്ന് മറ്റ് ഉത്പന്നങ്ങൾ നിർമിക്കാൻ സംരംഭകർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. രണ്ടു ഘട്ടങ്ങളിലായാണ് വിവിധ സംരംഭങ്ങൾ തുടങ്ങുക. വിമാനങ്ങൾക്കുപയോഗിക്കുന്ന ടയറിന്റെ ഗുണനിലവാര പരിശോധനാകേന്ദ്രവും ഇവിടെ പരിഗണിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് ഇതിനുള്ള സൗകര്യമില്ല. കൈയുറ പോലെ ആരോഗ്യരംഗത്തുപയോഗിക്കുന്ന ലാറ്റക്സ് ഉത്പന്നങ്ങൾ അണുമുക്തമാക്കുന്നതിനുള്ള സ്റ്റെറിലൈസേഷൻ സെന്ററും ഏറെ പ്രധാനമാണ്. റബർത്തടികൊണ്ടുള്ള ഗൃഹോപകരണ നിർമാണകേന്ദ്രവും സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |