പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച താളവട്ടം സിനിമയിലെ കൊഞ്ചും നിൻ ഇമ്പം എന്ന ഗാനത്തിന് റീമിക്സ് . വിനീത് ശ്രീനിവാസൻ ആണ് ഗാനമാലപിച്ചിരിക്കുന്നത്. പ്രജിൻ പ്രതാപ് സംവിധാനംചെയ്ത ആൺ എന്ന മ്യൂസിക് വീഡിയോയിൽ പാട്ട് കേൾക്കാം. ജിക്കു ജേക്കബ് പീറ്റർ ഛായാഗ്രഹണവും മോജി ടി വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു.. പന്തളം സുധാകരന്റെ വരികൾക്ക് സുമേഷ് പരമേശ്വർ സംഗീതം, ബിജിഎം എന്നിവ നിർവഹിക്കുന്നു. മില്ലേനിയം ഓഡിയോസ് നിർമ്മിച്ച ഗാനത്തിന്റെ കോ പ്രൊഡ്യൂസർ സജിത അജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ ദിവ്യ വൃദ്ധി. പി ആർ ഒ എം കെ ഷെജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |