വിജയ് യേശുദാസ് ,ശ്വേത മേനോൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്താം ക്ളാസ് വിദ്യാർത്ഥിനി ചിന്മയി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൊൻകുന്നത്ത് ആരംഭിച്ചു. കോട്ടയം കളക്ടർ പി.കെ. ജയശ്രീ സ്വിച്ച് ഒാൺ നിർവഹിച്ചു. കളക്ടർ പി.കെ. ജയശ്രീ സിനിമയിലും കളക്ടർ വേഷം അവതരിപ്പിക്കുന്നു. പുതുമുഖ ബാലതാരം മീനാക്ഷി, സുധീർ, സജിമോൻ പാറയിൽ, ഹാരിസ് മണ്ണാഞ്ചേരിയിൽ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ചിന്മയി പഠിക്കുന്ന ചിറക്കടവ് എസ്.ആർ.വി.എൻ.എസ്.എസ്. സ്കൂളിലായിരുന്നു സ്വിച്ച് ഒാൺ. ചേമ്പിലത്തുള്ളി, ഗ്രാൻഡ് മാ എന്നീ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ചിന്മയിയുടെ ആദ്യ സിനിമയാണ്.
പൃഥ്വിരാജ്, ജയസൂര്യ ചിത്രം കങ്കാരുവിന്റെ കഥാകൃത്തും 1000 ഒരു നോട്ട് പറഞ്ഞ കഥ, സൂത്രക്കാരൻ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനിൽ രാജിന്റെ മകളാണ് ചിന്മയി. പത്താംക്ളാസ് പരീക്ഷ എഴുതിയ ചിന്മയി സ്കൂൾ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മികച്ച സന്ദേശം നൽകുന്ന ചിത്രമാണ് ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി ാറുന്നു എന്ന പ്രത്യേകതയുണ്ട്.സാബു കുരുവിള നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവഹിക്കുന്നു. കവി പ്രസാദ്, ശ്യാം ഇന്നത് എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. സംഗീതം എസ്.ആർ. സൂരജ്. എഡിറ്റർ മനുഷാജു. പ്രൊഡക്ഷൻ കൺട്രോളർ മൻസൂർ അലി, മേക്കപ്പ് പ്രദീപ് രംഗൻ, അസോസിയേറ്റ് ഡയറക്ടർ സുഹാസ് അശോകൻ, പി. ആർ.ഒ എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |